കോഴിക്കോട്: പരാജയ ഭീതി പൂണ്ട യുഡിഎഫ് ജയ്ഷെ മുഹമ്മദുമായി പോലും ചര്‍ച്ച നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാറിന്റെ തിരഞ്ഞെടുപ്പ് വെബ് സൈറ്റ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍ വെച്ച് നടന്ന ലീഗ് എസ്ഡിപിഐ ചര്‍ച്ച തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. ചര്‍ച്ചയില്‍ പങ്കെടുത്ത ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും കോടിയേരി പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന മുസ്ലീംലീഗ് എസ്ഡിപിഐ കൂടിക്കാഴ്ചയ്ക്കെതിരെയായിരുന്നു കോടിയേരിയുടെ പരാമര്‍ശം. മുഖ്യമന്ത്രി പിണറായി വിജയനും സംഭവത്തില്‍ യുഡിഎഫിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.