തിരുവനന്തപുരം: യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് ഇത്തവണ അപേക്ഷിച്ചത് ഏഴര ലക്ഷത്തിലേറെ ഉദ്യോഗാര്‍ത്ഥികളെന്ന് റിപ്പോര്‍ട്ട്. പിഎസ് സി നടത്തുന്ന പരീക്ഷയ്ക്കായി 7,56,119 പേരാണ് കമ്മീഷന്റെ സൈറ്റില്‍ അപേക്ഷ സമര്‍പ്പിച്ചതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ പട്ടികയില്‍ നിന്നുമാണ് സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളിലേക്കുമുള്ള അസിസ്റ്റന്റ് തസ്തികയിലേക്ക് പരിഎസ് സി നിയമനം നടത്തുന്നത്.
എന്നാല്‍ പരീക്ഷ എന്നായിരിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഇവരില്‍ എത്രപേര്‍ പരീക്ഷ എഴുതുന്നതിന് കണ്ഫര്മേഷന് നല്‍കും എന്നതിനെ ആശ്രയിച്ചായിരിക്കും പിഎസ് സി പരീക്ഷാ തീയ്യതി നിശ്ചയിക്കുക.ആറേ കാല് ലക്ഷം പേരോ അതില്‍ താഴെയോ ആളുകള്‍ കണ്ഫര്മേഷന് നല്കിയാല് പരീക്ഷ ഒറ്റഘട്ടമായായിരിക്കും നടത്തുക.
അങ്ങനെയാണെങ്കില്‍ ജൂണ്‍ 15 ന് പരീക്ഷ നടത്താനാണ് പിഎസ് സി തീരുമാനം. എന്നാല്‍ അതില്‍ കൂടുതല്‍ പേര് പരീക്ഷയെഴുതാന്‍ തയ്യാറായാല്‍ രണ്ട് ഘട്ടമായിട്ടാവും പരീക്ഷയെന്നും 15 നും 29 നും നടത്തുമെന്നും കമ്മീഷന് അറിയിച്ചു. കണ്ഫര്മേഷന് സ്വീകരിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ തന്നെ ആരംഭിക്കാന്‍ തീരുമാനമായിട്ടുണ്ട്.