തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക തിങ്കളാഴ്ചയോടെ പുറത്തു വരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. ലോകസഭാ തെരഞ്ഞെടുപ്പില്‍ ആരൊക്കെ മത്സരിക്കണമെന്നത് ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തന്നോട് മത്സരിക്കുന്ന കാര്യം പാര്‍ട്ടി പറഞ്ഞാല്‍ ആ ഘട്ടത്തില്‍ നോക്കാം, തന്റെ ദൗത്യം പാര്‍ട്ടിയെ വിജയിപ്പിക്കുക മാത്രമാണ്, സ്ഥാനാര്‍ഥിത്വത്തെ ഗൗരവമായി കാണുന്നില്ലെന്നും ശ്രീധരന് പിള്ള വ്യക്തമാക്കി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലായിരുന്നെന്നും, പാര്‍ട്ടി തീരുമാനം അനുസരിക്കുകയായിരുന്നുവെന്നും ശ്രീധരന് പിള്ള പറഞ്ഞു.
പത്തനംതിട്ടയില്‍ ഉചിതനായ സ്ഥാനാര്‍ത്ഥി വരും, തന്റെ പേര് ബന്ധപ്പെടുത്തേണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയില്‍ ശ്രീധരന് പിള്ള മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വടക്കന്‍ മാത്രമല്ല വടക്കു നിന്നും തെക്കു നിന്നും കൂടുതല്‍ പേര് ബിജെപിയിലേക്ക് വരുമെന്ന് ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. ടോം വടക്കന്റെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായിട്ടില്ലെന്നും അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന്റേതാണെന്നും ശ്രീധരന് പിള്ള വ്യക്തമാക്കി.