തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് ട്രോളന്മാര് ഏറ്റെടുത്ത് ആഘോഷിക്കുമ്പോള്‍ അവരെ കടത്തിവെട്ടി മന്ത്രി എംഎം മണിയുടെ കിടിലന്‍ ട്രോള്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പരിഹാസം.
‘അവസാനം പോകുന്നവരോട് ഒരു അഭ്യര്‍ത്ഥന
പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്പോള്‍
ഫാനും ലൈറ്റും ഓഫ് ചെയ്യണം :…
കാരണം
നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും
‘വൈദ്യുതി അമൂല്യമാണ്
അത് പാഴാക്കരുത് ‘
എന്നാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്ന് രാവിലെയാണ് കോണ്‍ഗ്രസ് നേതാവായിരുന്ന ടോം വടക്കന്‍ രാഷ്ട്രീയലോകത്തെ ഞെട്ടിച്ച് ബിജെപിയില്‍ ചേര്‍ന്നത്.