തിരുവനന്തപുരം: 2019ല്‍ മാത്രമല്ല ചുരുങ്ങിയത് 2024ലും മോഡിയെ ആര്‍ക്കും താഴെ ഇറക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ടോം വടക്കനെ സ്വാഗതം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന ദിവസം തന്നെ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത് നന്നായി. കോണ്‍ഗ്രസിന്റെ പിആര്‍ ഏജന്‍സികളായി കേരളത്തിലെ ചില മാധ്യമങ്ങള്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് തിരിച്ചുവരുമെന്ന ഒരു പ്രതീതി സൃഷ്ടിക്കാന്‍ വൃഥാവേല നടത്തുന്നതിനിടയിലാണ് ഈ വരവെന്നത് പ്രസക്തമാണെന്നും വടക്കന്‍ നല്ലൊരു തുടക്കമാകട്ടെയെന്നും സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.
രണ്ട് ദിവസം മുന്‍പ് വരെ കോണ്‍ഗ്രസ് നേതാവായിരുന്ന ടോം വടക്കന്‍ ഇന്ന് രാവിലെയാണ് എല്ലാവരേയും ഞെട്ടിച്ച് ബിജെപിയില്‍ ചേര്‍ന്ന് മെമ്പര്‍ഷിപ്പ് എടുത്തത്.