തൃശൂര്‍; ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ മുന്‍ ദേശീയ വക്താവ് ടോം വടക്കനെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. വടക്കൂന്നും തെക്കൂന്നുമൊക്കെ കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടില്‍പ്പോലും പത്താളുടെ പിന്തുണയില്ലാത്തവരാണെന്ന് വിടി ബല്‍റാം പരിഹസിച്ചു. ഫേയ്സ് ബുക്കിലൂടെയായിരുന്നു വിടി ബല്‍റാമിന്റെ പരിഹാസം. എന്നാല്‍ കോണ്‍ഗ്രസിലേക്ക് കടന്നു വരുന്നത് ഒറ്റക്ക് പത്തുലക്ഷം ആളുകളുടെ റാലി സംഘടിപ്പിക്കാന്‍ കഴിയുന്ന ഹാര്‍ദ്ദിക് പട്ടേലിനെപ്പോലുള്ളവരാണെന്നത് മറക്കണ്ട എന്നും വിടി ബല്‍റാം ഫേയ്സ് ബുക്കില്‍ കുറിച്ചു.
കോണ്‍ഗ്രസിനെ ഞെട്ടിച്ച് ഇന്ന് രാവിലെയാണ് കോണ്‍ഗ്രസ് മുന്‍ വക്താവായിരുന്ന ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നത്. പുല്‍വാമ ആക്രമണത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാടില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസില്‍ നിന്ന് രാജി വയ്ച്ചതെന്ന് ടോം വടക്കന്‍ പറഞ്ഞു.
അതെസമയം സീറ്റ് മോഹിയായ ടോം വടക്കന്‍ സീറ്റ് കിട്ടാത്തതിനാലാണ് കോണ്‍ഗ്രസ് വിട്ടതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിച്ചു.