പമ്പ: ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യുമെന്നുറപ്പിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരന്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മുമ്പ് ശബരിമല ദര്‍ശനം നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു കുമ്മനം.
ശബരിമല വിഷയങ്ങളില്‍ പ്രതികരണം അക്കമിട്ട് നിരത്തിയ കുമ്മനം രാജശേഖരന്, ശബരിമലയില്‍ എന്തിനായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും എന്തിന് ഇപ്പോള്‍ അത് പിന്‍വലിച്ചുവെന്നും ചോദിച്ചു.
കോടതി വിധി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പിന്നെ എന്തിനായിരുന്നു കോലാഹലങ്ങള്‍? കള്ളക്കേസുകളില്‍ എന്തിനാണ് നേതാക്കളെ കുടുക്കിയത് ? സുരേന്ദ്രനെ എന്തിന് അറസ്റ്റ് ചെയ്തുവെന്നും കുമ്മനം ചോദിച്ചു. ഈ വിഷയങ്ങളെല്ലാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തു നിന്ന് മത്സരിക്കാനായി മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് കഴിഞ്ഞ ദിവസമാണ് കുമ്മനം കേരളത്തിലെത്തിയത്.