തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു. കോണ്‍ഗ്രസ് എംഎല്‍എമാരായ അടൂര്‍പ്രകാശ്, ഹൈബി ഈഡന്, എപി അനില്‍കുമാര്‍ എന്നിവര്‍ക്ക് എതിരെയാണ് കേസെടുത്തത്.
സോളാര്വ്യവസായം തുടങ്ങാന്‍ സഹായ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ് എടുത്തത്. ജനപ്രതിനിധികള്‍ക്ക് എതിരായ കേസ് പരിഗണിക്കുന്ന കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു.
ഹൈബി ഈഡനെതിരേ ബലാത്സംഗക്കുറ്റവും അടൂര്‍ പ്രകാശ്, എപി അനില്‍കുമാര്‍ എന്നിവര്‍ക്കെതിരേ സ്ത്രീത്വത്തെ അപമാനിച്ചു, പ്രകൃതി വിരുദ്ധ പീഡനം എന്നീ കുറ്റങ്ങളുമാണ് ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്ഥികളായെക്കാവുന്ന നേതാക്കള്‍ക്കെതിരേയാണ് പീഡനക്കുറ്റം എന്നത് കോണ്‍ഗ്രസിന് തലവേദനയാകും. സ്ഥാനാര്‍ഥികള്‍ക്കെതിരേയുള്ള കേസുകളുടെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്തണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ ഉത്തരവും നേതാക്കള്‍ക്ക് തിരിച്ചടിയുണ്ടാക്കും.