കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ആരെന്നത് അപ്രസക്തമാണെന്നും യുഡിഎഫ് ഉജ്വല വിജയം നേടുമെന്നും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്മാന് ജോണി നെല്ലൂര്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ ഇതുവരെ പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് ജോണി നെല്ലൂരിന്റെ പ്രസ്താവന. കോട്ടയം സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം മുന്നണിക്ക് ക്ഷീണമുണ്ടാക്കരുതെന്നും ഒരു കക്ഷിയെയും മുന്നണിക്ക് പുറത്തേക്ക് വിടാതെ പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
ഇപ്പോഴത്തേത് കേരള കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നം മാത്രമാണ്. മാര്‍ച്ച് 16ാം തീയതിയോടെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമാകും. മാണിയുമായും യുഡിഎഫ് ചര്‍ച്ച നടത്തും. കേരള കോണ്‍ഗ്രസിലെ രണ്ട് വിഭാഗം നേതാക്കളുമായും താന്‍ ചര്‍ച്ച നടത്തിയെന്നും പിജെ ജോസഫുമായി ചര്‍ച്ച നടത്തിയ യുഡിഎഫ് കെഎം മാണിയുമായും ചര്‍ച്ച നടത്തുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.