കടുത്തുരുത്തി: കോട്ടയത്തെ ലോക്സഭാ സീറ്റ് തര്‍ക്കത്തില്‍ നിലപാട് വ്യക്തമാക്കി പിജെ ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫ്. കോട്ടയത്തെ സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് യുഡിഎഫിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് മോന്‍സ് ജോസഫ് പറഞ്ഞു.
തര്‍ക്ക വിഷയങ്ങളില്‍ പിജെ ജോസഫിനെയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള പരിഹാരമാണ് വേണ്ടതെന്നും തങ്ങളുടെ നിലപാട് എന്താണെന്നുള്ളത് കോണ്‍ഗ്രസ് നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്, ഇക്കാര്യങ്ങളില്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേരളാ കോണ്‍ഗ്രസ് എമ്മിലെ സീറ്റു തര്‍ക്ക വിഷയത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് മാണി വിഭാഗം. ചര്‍ച്ചകള്‍ക്കു ശേഷമാണ് കോട്ടയത്തു സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതെന്നും തോമസ് ചാഴികാടന് പ്രചാരണവുമായി മുന്നോട്ടു പോകും, പരാജയ ഭീതിയില്ലെന്നും റോഷി അഗസ്റ്റിന് എംഎല്‍എ പറഞ്ഞു.