തൃശൂര്‍: സ്ഥാനാര്‍ത്ഥിയുടെ പേരില്ലാതെ ഉള്ള യുഡിഎഫ് തെരഞ്ഞെടുപ്പ് ചുവരെഴുത്തുകളെ ട്രോളി വൈദ്യുത മന്ത്രി എംഎം മണി. കട്ടവെയിറ്റിംഗ് എന്ന ഹാഷ് ടാഗോടെ സ്ഥാനാര്‍ത്ഥിയുടെ പേര് എഴുതാത്ത ചുമരെഴുത്തിന്റെ ചിത്രം പങ്കുവച്ചായിരുന്നു മന്ത്രിയുടെ പരിഹാസം. ഫേയ്സ് ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പരിഹാസം.
മന്ത്രിയുടെ ട്രോളിന് വന്‍സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ‘ട്രോളന്മാര്ക്ക് ഭാവിയില്‍ മന്ത്രി ഉണ്ടാവുകയാണെങ്കില്‍ അത് ആശാന് തന്നെ വേണം. ആശാന് ഇഷ്ടം’ തുടങ്ങിയവയാണ് ട്രോളിന് വന്ന കമെന്റുകള്‍.
കേരളത്തില്‍ ഇതുവരെയും യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
അതിനിടയിലാണ് പേരെഴുതാത്ത ചുമരെഴുത്ത് പണികള്‍ നടക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ചില ഇടങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പേര് വച്ചുള്ള ചുമരെഴുത്തുകളും പ്രത്യക്ഷ പെടുന്നുണ്ട്.