തിരുവനന്തപുരം: ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നാളെ ശബരിമലയില്‍ എത്തും. രാവിലെ അഞ്ച് മുപ്പതോടെ തിരുവനന്തപുരത്ത് നിന്ന് കുമ്മനം ശബരിമലയിലേക്ക് തിരിക്കുമെന്നാണ് അറിയുന്നത്. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ കുമ്മനത്തിന്റെ ശബരിമല സന്ദര്‍ശനം ആകാംക്ഷയോടെയാണ് രാഷ്ടീയ വൃത്തങ്ങള്‍ നോക്കികാണുന്നത്.
ശബരിമല വിഷയം മുന്‍നിര്‍ത്തി വോട്ട് തേടേണ്ടെന്ന മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കറാം മീണയുടെ നിലപാട് ബിജെപി ചേരികളില്‍ കനത്ത പ്രഹരമായിരിക്കുകയാണ്. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കുമ്മനം രാജശേഖരന് ഇന്നലെയാണ് കേരളത്തില്‍ എത്തിയത്.