തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നവും പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവരെയും സാധാരണക്കാരെയും കൂടുതല്‍ പാപ്പരാക്കി. പൊതുമേഖലാ ബാങ്കുകളില്‍ നിന്നു പണമെടുത്ത് മുങ്ങാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്തെന്നും മുഖ്യമന്ത്രി കുറ്റപ്പെട്ടുത്തി.