തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനമൊന്നും ആയിട്ടില്ലെങ്കിലും തിരുവനന്തപുരത്ത് പ്രചാരണം പൊടിപൊടിക്കുകയാണ് ശശി തരൂര്‍. തിരുവനന്തപുരത്ത് മൂന്നാം അങ്കത്തിനൊരുങ്ങുന്ന തരൂര്‍ ഭക്തരുടെ വോട്ട് ഉറപ്പിച്ച് മുന്നേറാനാണ് ശ്രമിക്കുന്നത്.
കരമന മുത്തുമാരിയമ്മന്‍ ക്ഷേത്രത്തിലെത്തിലെ പൊങ്കാല ആഘോഷങ്ങള്‍ക്കൊപ്പം പങ്കുചേര്‍ന്നിരിക്കുകയാണ് ശശി തരൂര്‍. ക്ഷേത്രത്തിലെത്തിയതിന്റെ വിവരവും ചിത്രങ്ങളും തരൂര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, എതിര് സ്ഥാനാര്‍ഥി ആരായാലും പേടിയില്ലെന്ന് ശശി തരൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യക്തികള്‍ക്കല്ല നിലപാടുകള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമാണ് വോട്ടു കിട്ടുകയെന്നും തന്റെ 10 വര്‍ഷത്തെ പ്രവര്‍ത്തനം ജനങ്ങളുടെ മുന്നില്‍ ഉണ്ട്, അത് ജനം വിലയിരുത്തട്ടെയെന്നും തരൂര്‍ പറഞ്ഞിരുന്നു.
Enjoyed the festivities and hummed to the nadaswaram at the Karamana Muthumariamman Temple, on the day of its pongala. A million such small temples pocket Ananthapuri's neighbourhoods and nurse the faith of her residents. Wonderful! pic.twitter.com/cPV35O8Z4c
— Shashi Tharoor (@ShashiTharoor) March 13, 2019