അഴീക്കോട്: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജനെതിരെ കെകെ രമയെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി പറഞ്ഞു. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് കെഎം ഷാജി ഇക്കാര്യെ കുറിച്ചത്.
’51 വെട്ട് വെട്ടാന്‍ ഉപയോഗിച്ച വാള്‍ത്തലയെക്കാള്‍ ശക്തമാണ് ജനാധിപത്യത്തില്‍ വോട്ടിംഗ് എന്ന് ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്ത വേട്ടക്കാര്‍ക്ക് മനസ്സിലാക്കികൊടുക്കാന്‍’ രമയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ഷാജി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്.
ഈ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളമൊട്ടും പ്രതിഫലിക്കുമ്പോള്‍ അതിന്റെ ഏറ്റവും വലിയ ജീവിക്കുന്ന ഇരയായ കെകെ രമയെക്കാള്‍ രക്തക്കൊതിയന്മാരെ വിറളിപിടിപ്പിക്കാന്‍ മറ്റാര്‍ക്ക് കഴിയുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.