കോട്ടയം: കെവിന് കൊലക്കേസിലെ കുറ്റപത്രം കോട്ടയം സെഷന്‍സ് കോടതി അംഗീകരിച്ചു. കെവിന്റേത് ദുരഭിമാനക്കൊലയെന്ന് കുറ്റപത്രം പറയുന്നു. കുറ്റപത്രം കോടതിയില്‍ വായിച്ചു കേള്‍പ്പിക്കുകയും ചെയ്തു. കൊലക്കുറ്റമടക്കം 10 വകുപ്പുകളാണു 14 പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
179 സാക്ഷിമൊഴികളും 176 പ്രമാണങ്ങളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെവിനെ മനപൂര്‍വ്വമായി പുഴയിലേക്ക് തളളിയിട്ടു കൊന്നുവെന്നാണ് പ്രോസിക്യൂഷന് വാദം. എന്നാല്‍ മനപൂര്‍വ്വമായി തള്ളിയിട്ടതിന് തെളിവില്ലെന്നും കൊലപാതകക്കുറ്റം പിന്‍വലിക്കണമെന്നും പ്രതിഭാഗം വാദിച്ചു.
കേസ് 20ന് പരിഗണിക്കാന്‍ മാറ്റിവച്ചു. ഏപ്രിലില്‍ വിചാരണ തുടങ്ങും. അതേസമയം, വിചാരണക്ക് മുന്‍പേ നരഹത്യയെന്ന വകുപ്പ് തളളണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളി. കഴിഞ്ഞ മെയ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയ വിവാഹത്തിന്റെ പേരില്‍ ഭാര്യാ സഹോദരന്റെ നേതൃത്വത്തില്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്.