ആലപ്പുഴ: കേരളത്തിലെ ഇരുപതു സീറ്റിലും ജയിക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളതെന്ന് ആലപ്പുഴയിലെ സിപിഎം സ്ഥാനാര്‍ഥി എഎം ആരിഫ്. ആലപ്പുഴയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും നേരത്തെതന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സിപിഎം വന്‍ വിജയ പ്രതീക്ഷയാണ് വെച്ച് പുലര്‍ത്തുന്നത്.