ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ ഫ്രീക്കന്മാരായ ബൈക്ക് റൈഡര്‍മാരെ പൂട്ടാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. നിരത്തില്‍ അമിതവേഗതയില്‍ പായുന്ന ബൈക്ക് റൈഡര്‍മാര്‍ക്കെതിരെയാണ് അധികൃതര്‍ നടപടി സ്വീകരിക്കുന്നത്.
കഴിഞ്ഞദിവസം നഗരത്തില്‍ നടന്ന വാഹന പരിശോധനയില്‍ വിവിധ കുറ്റങ്ങളില്‍ 75 വാഹന ഉടമകള്‍ക്കെതിരേ നടപടിയെടുത്തു. ഇതില്‍ 15 ഫ്രീക്കന്മാരുടെ ലൈസന്‍സ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തെന്നും 10 പേരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. 80,000 രൂപ പിഴയും ഈടാക്കിയിട്ടുണ്ട്.
അതേസമയം, കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയവരുടെ വീടുകളിലെത്തി വീട്ടുകാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിന് ശേഷമാണ് കേസ് എടുത്തത്. ബൈക്കില്‍ പായുന്ന ഫ്രീക്കന്മാന് ഇനിയൊന്ന് സൂക്ഷിക്കണം.