കോട്ടയം: വൈസ് ചെയര്‍മാനെ അപകീര്‍ത്തിപ്പെടുത്തിയ കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി അംഗം വിസി ചാണ്ടിക്കെതിരെ നടപടിയെടുക്കണമെന്ന് കേരളാ കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇക്ബാല്‍. പിജെ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിന് പിന്നില്‍ ജോസ് കെ മാണിയും നിഷ ജോസ് കെ മാണിയും ആണെന്ന വിസി ചാണ്ടിയുടെ പ്രസ്താവനയെ വിമര്‍ശിച്ചാണ് മുഹമ്മദ് ഇക്ബാല്‍ രംഗത്തെത്തിയിരിക്കുന്നത്.
തോമസ് ചാഴിക്കാടന്റെ സ്ഥാനാര്‍ത്ഥിത്വം എല്ലാ ഘടകങ്ങളിലും ആലോചിച്ചാണ് തീരുമാനിച്ചതെന്നും ഒരു വണ്ടിയില്‍ പോലും കയറാനാളില്ലാത്തവരാണ് വില കുറഞ്ഞ പ്രസ്താവനകളിറക്കുന്നതെന്നും മുഹമ്മദ് ഇക്ബാല്‍ പറഞ്ഞു. അപകീര്‍ത്തികരമായ പ്രസ്താവനയിലൂടെ പാര്‍ട്ടിയെ തടവറയിലാക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയില്‍ നടക്കുന്നത് ഏകാധിപത്യ ഭരണമാണെന്നും സിപിഎം സ്ഥാനാര്‍ത്ഥി വിഎന്‍ വാസവനെ സഹായിക്കാനാണ് തോമസ് ചാഴിക്കാടനെ സ്ഥാനാര്ത്ഥിയാക്കിയതെന്നുമായിരുന്നു വിസി ചാണ്ടിയുടെ പ്രസ്താവന.