മലപ്പുറം: പൊന്നാനി നിയോജക മണ്ഡലത്തിലെ യുഡിഎഫിലുണ്ടായിരുന്ന പ്രാദേശിക തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചുവെന്ന് പികെ കുഞ്ഞാലിക്കുട്ടി. പൊന്നാനി മണ്ഡലത്തിലെ തര്‍ക്കം പരിഹരിക്കാന്‍ ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
ഇ.ടി മുഹമ്മദ് ബഷീര്‍, പികെ കുഞ്ഞാലിക്കുട്ടി, ആര്യാടന് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. മണ്ഡലത്തിലെ ലീഗ് കോണ്‍ഗ്രസ് തര്‍ക്കം പരിഹരിച്ചുവെന്നും 2009 നേക്കാള്‍ കൂടിയ ഭൂരിപക്ഷത്തോടെ ജയം ഉറപ്പാണെന്നും ഇ.ടി മുഹമ്മദ് ബഷീറും പ്രതികരിച്ചു. ഇ.ടി മുഹമ്മദ് ബഷീറാണ് പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.