ന്യൂഡല്‍ഹി: കോട്ടയത്ത് പാളിച്ച ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ വേണ്ടിവന്നാല്‍ ഇടപെടുമെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന് പറഞ്ഞു. കേരള കോണ്‍ഗ്രസിലെ നീക്കങ്ങള്‍ ഗൗരവത്തോടെ കാണുന്നുവെന്നും ബെന്നി ബഹനാന് ഡല്‍ഹിയില്‍ വ്യക്തമാക്കി.
കേരള കോണ്‍ഗ്രസിലെ പൊട്ടിത്തെറി മറനീക്കി പുറത്തുവന്നത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റില്‍ തോമസ് ചാഴികാടനെ നിര്‍ത്താന്‍ തീരുമാനിച്ചതോടെയാണ്.
ജോസഫിന്റെ നിലപാട് ഇനിയുള്ള കാര്യങ്ങള്‍ യുഡിഎഫ് നേതാക്കളുമായി ആലോചിച്ച് തുടര്‍ നടപടി തീരുമാനിക്കുമെന്നാണ്. മാണി നീതികേട് കാട്ടിയെന്ന് പിജെ ജോസഫ് തുറന്നടിച്ചു.
ചര്‍ച്ചകള്‍ ഡല്‍ഹിയിലുളള കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ച് എത്തിയ ശേഷമാകും നടക്കുക. അതിനിടെ ഇന്നുചേരാനിരുന്ന കോട്ടയം ഡിസിസി യോഗം മാറ്റിവച്ചു. ഈ തീരുമാനം കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം ഉണ്ടാകാനുളള സാധ്യത കണക്കിലെടുത്താണ്.