തിരുവനന്തപുരം: ചൂട് കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്കെന്ന് വൈദ്യുതി വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ചൂട് കൂടിയതോടെ എസിയുടെയും ഫാനിന്റെയും ഉപയോഗം വര്‍ധിച്ചതാണ് വൈദ്യുതി ഉപയോഗം ഇത്രയധികം കൂടാന്‍ കാരണമായത്.
വൈദ്യുതി ഉപഭോഗം 80 ദശലക്ഷം യൂണിറ്റ് പിന്നിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാഴ്ചയായി ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തുന്നതെന്നും വൈദ്യുതി ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ വേനല്‍ മഴയുടെ അഭാവം വൈദ്യുതി രംഗത്തെ
പ്രതിസന്ധിയിലേക്ക് തള്ളിവിടാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
വേനല്‍ കടുക്കുകയാണെങ്കില്‍ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് ഇനിയും താണേക്കുമെന്നും അധികൃതര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. പരീക്ഷാക്കാലം എത്തിയതും ലോക്സഭാ തെരഞ്ഞെടുപ്പും പരിഗണിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി വാങ്ങാന്‍ തീരുമാനം ആയിട്ടുണ്ട്.