തിരുവനന്തപുരം: മത്സരം കടുത്തിരിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പല വഴികള്‍ തേടി ഇറങ്ങുകയാണ് സ്ഥാനാര്‍ത്ഥികള്‍. തട്ടുകടയിലെ രുചിയേറിയ ചായചിത്രം പങ്കുവച്ചശേഷം ഇപ്പോഴിതാ പ്രചരണത്തിന്റെ ഭാഗമായി ഒരു കല്ല്യാണസെല്ഫിയുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരത്തെ സിറ്റിങ് എംപിയായ ശശി തരൂര്‍.
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി നടത്തിയ മണ്ഡലം പര്യടനത്തിനിടയിലാണ് വരനും വധുവിനുമൊപ്പം തരൂര്‍ സെല്‍ഫിയെടുത്തത്. ‘ഒരു എംപി എന്ന നിലയില്‍ വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കുക എന്നത് ഒരു ദിവസത്തെ ജോലിയുടെ ഭാഗമാണ്. എന്നാല്‍ ഒരു കല്ല്യാണപ്പെണ്ണിനും ചെറുക്കനുമൊപ്പം നിന്ന് സെല്‍ഫി എടുക്കുന്നത് ഒരു പുതിയ അനുഭവമാണ്’ എന്ന് കുറിച്ച് ശശി തരൂര്‍ ചിത്രം തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കു വെച്ചിരിക്കുകയാണ്.
Attending weddings is part of a day’s work for an MP. But the bride taking a selfie was a new experience for me! pic.twitter.com/pYxbszXkcB
— Shashi Tharoor (@ShashiTharoor) March 9, 2019