ചെങ്ങന്നൂര്‍: മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കരുടെ ഭാര്യ അനിത മിറിയം തോമസ് അന്തരിച്ചു. 58 വയസ്സായിരുന്നു. പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം.
വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് അനിത ഏറെക്കാലമായി ചികിത്സയിലായിരുന്നു. ചെങ്ങന്നൂരിലെ സെഞ്ച്വറി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കേരള സര്‍വകലാശാലയില്‍ രഞ്ജി പണിക്കരുടെ സഹപാഠി കൂടിയായിരുന്നു അനിത മരിയം തോമസ്.