തൃശ്ശൂര്‍: സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ മാവോയിസ്റ്റുകളുമായുള്ള ചര്‍ച്ചക്ക് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് മാവോയിസ്റ്റ് നേതാവ് രൂപേഷ്. മാവോയിസ്റ്റുകളെ കൈകാര്യം ചെയ്യുന്ന രീതിയില്‍ സര്‍ക്കാര്‍ മാറ്റം വരുത്തണമെന്നും രൂപേഷ് ആവശ്യപ്പെട്ടു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തൃശൂര്‍ വലപ്പാടുളള വീട്ടില്‍ ഒരു ദിവസത്തെ പരോളിനെത്തിയ രൂപേഷ് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചോരക്കളി അവസാനിപ്പിക്കാന്‍ പോലീസ് തയ്യാറാകണം. എങ്കില്‍ മാവോയിസ്റ്റുകളുമായുളള ചര്‍ച്ചക്ക് കളമൊരുങ്ങുമെന്നാണ് രൂപേഷ് മാധ്യമങ്ങളോട് പറഞ്ഞത്. മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ തടവുകാരനായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന രൂപേഷിന് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആറുമണിക്കൂര്‍ സമയമാണ് പരോള്‍ ആയി അനുവദിച്ചത്.
വൈത്തിരി വെടിവെയ്പ്പിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയോടെയാണ് രൂപേഷിനെ വലപ്പാട് എത്തിച്ചത്. പന്ത്രണ്ടംഗ തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ അകമ്പടിയോടെയാണ് രൂപേഷ് എത്തിയത്. ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ വീട്ടിലും പരിസര പ്രദേശങ്ങളിലുമായി പോലീസ് ഒരുക്കിയിട്ടുണ്ട്.