തിരുവനന്തപുരം: അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ളവരെ കെഎസ്ആര്‍ടിസിയില്‍ ലീവ് വേക്കന്‍സിയില്‍ നിയമിക്കാന്‍ തീരുമാനമായി. ഇതോടെ എംപാനല്‍ ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായി. ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഒന്നര മാസമായി നീളുന്ന സമരത്തിന് അവസാനമായത്.
ലീവ് വേക്കന്സിയിലേക്ക് എംപാനല്‍ തയ്യാറാക്കാന്‍ ഗതാഗതമന്ത്രി കെഎസ്ആര്‍ടിസി എംഡിക്ക് നിര്‍ദേശം നല്കി. സ്ഥിരം ജീവനക്കാര്‍ അവധിയെടുക്കുന്ന ദിവസം പാനലിലുള്ളവര്‍ക്ക് ജോലിക്ക് കയറാമെന്ന തരത്തില്‍ ഒരു താത്ക്കാലിക ക്രമീകരണമാണ് തയ്യാറാവുന്നത്. കുറഞ്ഞത് 5 വര്‍ഷം ജോലി ചെയ്തവര്‍ക്കും കണ്ടകട്ര്‍ ലൈസന്‍സുള്ളവര്‍ക്കും ലീവ് വേക്കന്‍സിയില്‍ ജോലി നല്‍കാമെന്ന ഉറപ്പിന്മേലാണ് സമരം പിന്‍വലിക്കുന്നതെന്ന് സമരക്കാര്‍ വ്യക്തമാക്കി.