തിരുവനന്തപുരം: പൊന്നാനിയില്‍ പിവി അന്‍വര്‍ എംഎല്‍എയെ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദേശം സിപിഎം പൊന്നാനി ലോക്സഭാ മണ്ഡലം കമ്മിറ്റി വീണ്ടും സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ വച്ചു.
കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്നെങ്കിലും പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ മാത്രം തീരുമാനമായിരുന്നില്ല. അന്‍വറിന് പകരം സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ സെക്രട്ടറിയേറ്റ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയെ ചുമതലപ്പെടുത്തിയെങ്കിലും വീണ്ടും അന്‍വറിന്റെ പേര് തന്നെ വന്നതോടെ അദ്ദേഹം തന്നെ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായി.
ഇതോടെ, സംസ്ഥാനത്തെ ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലേക്കും ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമായി.
1.തിരുവനന്തപുരം സി ദിവാകരന് (സിപിഐ)
2.ആറ്റിങ്ങല്‍ എ സമ്പത്ത്
3.കൊല്ലം കെഎന്‍ ബാലഗോപാല്‍
4.പത്തനംതിട്ട വീണ ജോര്‍ജ്ജ്
5.മാവേലിക്കര ചിറ്റയം ഗോപകുമാര്‍ (സിപിഐ)
6.ആലപ്പുഴ എഎം ആരിഫ്
7.ഇടുക്കി ജോയിസ് ജോര്‍ജ്ജ്
8.കോട്ടയം വിഎന്‍ വാസവന്
9.എറണാകുളം പി രാജീവ്
10.ചാലക്കുടി ഇന്നസെന്റ്
11.തൃശൂര്‍ രാജാജി മാത്യു തോമസ് (സിപിഐ)
12.ആലത്തൂര്‍ പി കെ ബിജു
13.പാലക്കാട് എംബി രാജേഷ്
14.പൊന്നാനി പിവി അന്‍വര്‍
15.മലപ്പുറം വി പി സാനു
16.കോഴിക്കോട് എ പ്രദീപ് കുമാര്‍
17.വടകര പി ജയരാജന്
18.വയനാട് പിപി സുനീര്‍ (സിപിഐ)
19.കണ്ണൂര്‍ പികെ ശ്രീമതി
20.കാസര്‍കോട് കെപി സതീഷ് ചന്ദ്രന്