കോഴിക്കോട്: കാരശേരി ഗ്രാമപഞ്ചായത്തിലെ മോലിക്കാവില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വന്‍ തീപിടുത്തം. 30 ഏക്കറോളം സ്ഥലത്തെ റബര്‍ മരങ്ങള്‍ കത്തിനശിച്ചു. ഇന്ന് വൈകിട്ട് 3 മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്.
ഉടന്‍ തന്നെ മുക്കത്ത് നിന്നും ഫയര്‍ യൂണിറ്റ് എത്തിയെങ്കിലും തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചില്ല. മറ്റൊരു യൂണിറ്റ് കൂടി എത്തി മണിക്കൂറോളം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ബുധനാഴ്ചയും ഈ പ്രദേശത്ത് 5 ഏക്കറോളം സ്ഥലത്ത് തീ പിടുത്തമുണ്ടായരുന്നു. തീ ഇനിയും പടരാന്‍ സാധ്യതയുള്ളതിനാല്‍ നാട്ടുകാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.