പാലക്കാട്: വനിതാ ദിനത്തില്‍ സ്ത്രീ വിമോചന ആഹ്വാനവുമായി മാവോയിസ്റ്റ് പോസ്റ്ററുകള്‍.
പാലക്കാട് മണ്ണാര്‍ക്കാട് ആനമൂളിയിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.പുരുഷാധിപത്യത്തെ എതിര്‍ക്കാന്‍ സ്ത്രീയും പുരുഷനും ഒന്നിക്കുക എന്ന ആഹ്വാനമാണ് പോസ്റ്ററിലുള്ളത്. മണ്ണാര്‍ക്കാട് പോലീസെത്തി പോസ്റ്ററുകള്‍ നശിപ്പിച്ചു.
ആനമൂളി ആദിവാസി കോളനിക്ക് സമീപത്തുള്ള ബസ് സ്റ്റോപ്പിലാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. സ്ത്രീകളെ അടിച്ചമര്‍ത്താന്‍ ദൈവത്തിന്റെ പേരില്‍ നടക്കുന്ന ഭരണവര്‍ഗ്ഗ പുരുഷാധിപത്യത്തെ എതിര്‍ക്കുക. സ്ത്രീ പുരുഷ സമത്വമില്ലാതെ സാമൂഹിക വിമോചനമില്ല. സ്ത്രീ വിമോതനം ഇല്ലാതെ സാമൂഹിക വിമോചനമില്ല. തുടങ്ങിയ ആഹ്വാനമാണ് പോസ്റ്ററില്‍ പതിച്ചിരിക്കുന്നത്.
സിപിഐ മാവോയിസ്റ്റ് ഭവാനി ദളത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. മൂന്ന് മാസം മുമ്പും ഇതേ സ്ഥലത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പതിച്ചിരുന്നു. അതെസമയം, ഇന്നലെ വയനാട്ടില്‍ ആദിവാസി നേതാവ് ജലീല്‍ കൊല്ലപ്പെട്ട സംഭവം പോസ്റ്ററില്‍ പരാമര്‍ശിക്കുന്നില്ല.