തിരുവനന്തപുരം: മെഡിക്കല്‍ കോഴ വിവാദത്തെ തുടര്‍ന്ന് ബിജെപിയില്‍ നിന്നും പുറത്തായ വിവി രാജേഷിനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തു. രാജേഷിനെ സംസ്ഥാന കമ്മിറ്റിയില്‍ തിരികെ ഉള്‍പ്പെടുത്താനും ബിജെപി തീരുമാനിച്ചു.
മെഡിക്കല്‍ കോഴ അരോപണത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിനായിരുന്നു ബിജെപി സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും വിവി രാജേഷിനെ നീക്കിയത്. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനായിരുന്നു നടപടിയെടുത്തത്.
വര്‍ക്കലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിന് അനുമതി കിട്ടാന്‍ ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണം ബിജെപി ചുമതലപ്പെടുത്തിയ അന്വേഷണ കമ്മീഷന് ശരിയാണെന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ടാണ് രാജേഷ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത്.