കോട്ടയം: ചര്‍ച്ച് ബില്‍ നടപ്പാക്കില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഇലക്ഷന്റെ പേരിലുള്ള താത്കാലിക പിന്വാങ്ങലാകരുതെന്ന് പത്തനംതിട്ട കോഅഡ്ജുത്തോര്‍ ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസ്. കോട്ടയത്ത് ചര്‍ച്ച് ബില്ലിനെതിരെ നടന്ന പ്രതിഷേധ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രൈസ്തവ സഭാ സ്വത്തുക്കളുടെ നിയന്ത്രണം ഏറ്റെടുക്കുന്ന തരത്തില്‍ നിര്‍ദേശങ്ങളടങ്ങിയ ചര്‍ച്ച് ബില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി സഭ മേലധ്യക്ഷന്മാര്ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഇതിനോടാണ് ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസ് പ്രതികരിച്ചത്.