കൊച്ചി: എറണാകുളം ഏരൂരില്‍ വൃദ്ധയെ തലയ്ക്കടിച്ച് വീഴ്ത്തി സ്വര്‍ണം കവര്‍ന്ന കേസില്‍ ദമ്പതികള്‍ പിടിയില്‍. എബിന്‍സ്, മഞ്ജുഷ ദമ്പതികളാണ് പിടിയിലായത്. ഹില്‍പാലസ് പോലീസാണ് ഇരുവരെയും പിടികൂടിയത്. പ്രതികളെ വീട്ടില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി.
എരൂര്‍ ലേബര്‍ കോര്‍ണര്‍ ജംഗ്ക്ഷന് സമീപം താമസിക്കുന്ന വിരമിച്ച അധ്യാപികയായ രഘുപതിയെ തലയ്ക്കടിച്ച് വീഴ്ത്തിയാണ് സ്വര്‍ണ്ണം കവര്‍ന്നത്. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ എന്ന വ്യാജേന വീട്ടിലെത്തിയാണ് പ്രതികള്‍ മോഷണം നടത്തിയത്.
കേബിള്‍ ടിവി ഒപ്പറേറ്റര്‍ എന്ന വ്യാജേന വീട്ടില്‍ പ്രവേശിച്ച യുവാവ് വൃദ്ധയുടെ തലയ്ക്ക് ആയുധമുപയോഗിച്ച് അടിച്ചുകയായിരുന്നു. തുടര്‍ന്ന് വൃദ്ധയുടെ കഴുത്തിലും കൈകളിലുമുണ്ടായിരുന്ന ആറരപവനോളം വരുന്ന ആഭരണങ്ങള്‍ കവര്‍ന്ന് 10 മിനിറ്റിനകം യുവാവും യുവതിയും സ്ഥലം വിട്ടു. വൃദ്ധ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.