തിരുവനന്തപുരം: കടുത്ത ചൂടില്‍ നിന്നും ആശ്വാസമായി സംസ്ഥാനത്ത് നാളെ മുതല്‍ വേനല്‍ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചില സ്ഥലങ്ങളില്‍ നാളെ മുതല്‍ പത്തു വരെ മഴ പെയ്തേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വേനല്‍ ശക്തി പ്രാപിച്ചതോടെ ചൂടു കാരണം പുറത്തിറങ്ങാനും ജോലിചെയ്യാനും കഴിയാത്ത അവസ്ഥയിലാണ് ജനങ്ങള്‍. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍ച്ചൂടിനു നേരിയ കുറവ് വന്നിട്ടുണ്ട്. എങ്കിലും അന്തരീക്ഷ ഈര്‍പ്പം (ഹ്യൂമിഡിറ്റി) ഉയര്‍ന്നുതന്നെ നില്‍ക്കുകയാണ്.
70 ശതമാനം മുതല്‍ 98 ശതമാനം വരെയാണ് ഹ്യൂമിഡിറ്റിയുടെ അളവ്. വിയര്‍പ്പ് വര്‍ധിക്കാന്‍ ഹ്യൂമിഡിറ്റിയാണ് കാരണം. സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത് പുനലൂരാണ്. 37.2 ഡിഗ്രിയാണ് ഇന്നലത്തെ പുനലൂരിലെ ഉയര്‍ന്ന താപനില. പാലക്കാട്ട് 36.7 ഡിഗ്രിയായിരുന്നു ചൂട്.