പത്തനംതിട്ട: പത്തനംതിട്ടയില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി വീണാ ജോര്‍ജ്ജിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. വീണാ ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വം സിപിഎമ്മിന്റെ ജാതി രാഷ്ട്രീയത്തിന് തെളിവാണെന്ന് കെ സുരേന്ദ്രന് ആരോപിച്ചു. ജാതി രാഷ്ട്രീയം ലക്ഷ്യം വെച്ചാണ് തിരുവനന്തപുരത്തേക്ക് തെരഞ്ഞെടുത്തവരെ ഡല്‍ഹിയിലേക്ക് അയക്കാന്‍ നീക്കം നടത്തുന്നതെന്നും കെ സുരേന്ദ്രന് പത്തനംതിട്ടയില്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയൊടുള്ള വിരോധം കാരണം കേരളത്തിലെ കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ആരാധകരായിരിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു. കേരളത്തിലെ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും സയാമീസ് ഇരട്ടകളെ പോലെയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും കെ സുരേന്ദ്രന് കുറ്റപ്പെടുത്തി.