കട്ടപ്പന: സംസ്ഥാനത്തെ കര്‍ഷകരുടെ അഞ്ച് ലക്ഷം വരെയുള്ള കടങ്ങള്‍ എഴുതി തള്ളണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കര്‍ഷക ആത്മഹത്യ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് കട്ടപ്പനയില്‍ നടത്തുന്ന നിരാഹാര സമരത്തില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
കര്‍ഷകരുടെ ദുരിതങ്ങളും കര്‍ഷക ആത്മഹത്യകളും ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടി ശുദ്ധതട്ടിപ്പാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
കട്ടപ്പന നഗരസഭാ മിനി സ്റ്റേഡിയത്തിലാണ് കര്‍ഷക ആത്മഹത്യകള്‍ക്ക് പരിഹാരം കാണുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഏകദിന ഉപവാസം നടത്തുന്നത്. വൈകുന്നേരം നാല് വരെയാണ് ഉപവാസം.