മസ്കറ്റ്: ജീവനക്കാരുടെ കുറവ് മൂലം മസ്കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോ വിമാന സര്‍വീസ് നിര്‍ത്തുന്നു. ജീവനക്കാരുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി മാര്‍ച്ച് 31 മുതലുള്ള സര്‍വീസുകളാണ് കമ്പനി നിര്‍ത്തുന്നത്. കൊച്ചിയിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ചെന്നും പുതിയ ബുക്കിങ്ങുകള്‍ താല്‍ക്കാലികമായി സ്വീകരിക്കുന്നില്ലെന്നും മസ്കറ്റിലെ ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.
ഈ വര്‍ഷം ആദ്യംതന്നെ മെയ് – ജൂണ്‍ മാസങ്ങളില്‍ യാത്ര ചെയ്യുവാനുള്ള ടിക്കറ്റുകള്‍ ഇന്‍ഡിഗോ നല്കിയിട്ടുള്ളതാണ്. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ പണം തിരികെ ലഭിച്ചതോടെ മൂന്നിരട്ടി വിലയില്‍ മറ്റ് വിമാനങ്ങളില്‍ ടിക്കറ്റെടുക്കേണ്ട അവസ്ഥയിലാണ്. മുന്നറിയിപ്പൊന്നും നല്‍കാതെ മസ്കറ്റ്-കേരള സര്‍വീസ് നിര്‍ത്തിവച്ചതിനെതിരെ യാത്രക്കാര്‍ രംഗത്തെത്തിക്കഴിഞ്ഞു.
വിമാന ടിക്കറ്റിന്റെ പണം തിരികെ നല്‍കിയും, മുംബൈ വഴി കൊച്ചിയിലേക്ക് യാത്രക്കാരെ അയക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചുമാണ്് ടിക്കറ്റ് എടുത്ത യാത്രക്കാരെ ഇന്‍ഡിഗോ കൈകാര്യം ചെയ്യുന്നത്. ഇന്‍ഡിഗോ സര്‍വ്വീസ് നിര്‍ത്തലാക്കാന്‍ ഒരുങ്ങിയതോടെ കിട്ടിയ അവസം മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് മറ്റ് വിമാന കമ്പനികള്‍.