തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ചൂടിനെതിരെ ജാഗ്രതാ നിര്‍ദേശവുമായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. കടുത്ത ചൂട് ഏതാനും ദിവസങ്ങള്‍കൂടി തുടരുമെന്നും അടുത്ത മൂന്നുദിവസം ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കൂടിയ താപനില 38 ഡിഗ്രിവരെ തുടരും. ചൊവ്വാഴ്ച കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് പാലക്കാട്ടാണ്-37.4 ഡിഗ്രി. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ചൊവ്വാഴ്ച താപനില ശരാശരിയില്‍നിന്ന് രണ്ടുമുതല്‍ 2.3 ഡിഗ്രിവരെ ഉയര്‍ന്നിട്ടുണ്ട്.
കോഴിക്കോട് ജില്ലയില്‍ ഈ മാസം ഒന്പതുവരെ താപനില 38 ഡിഗ്രിവരെയാകാമെന്നും മുന്നറിയിപ്പ് നല്കുന്നു. ബുധനാഴ്ച എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളുടെ ചില ഭാഗങ്ങളില്‍ ചൂട് കൂടാന്‍ സാധ്യതയുണ്ട്.