കോട്ടയം: കുപ്രചരണം കൊണ്ട് ബിജെപിയെ തകര്‍ക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. പരിവര്‍ത്തന്‍ യാത്രയുടെ തെക്കന്‍ മേഖല ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യദ്രോഹികള്‍ കേരളത്തില്‍ കേന്ദ്രീകരിച്ചു നില്‍ക്കുന്നുവെന്നും കുപ്രചരണം കൊണ്ട് ലക്ഷ്യമിടുന്നത് ബിജെപിയെ തോല്പിക്കല് മാത്രമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ബിജെപിയുടെ സ്ഥാനാര്‍ത്ഥി ആരൊക്കെ എന്നത് സംബന്ധിച്ച് ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല, സ്ഥാനാര്‍ത്ഥിയെച്ചൊല്ലി തമ്മിലടി എന്ന കുപ്രചരണം ചിലര്‍ നടത്തുന്നുവെന്നും കേരളത്തിലുള്ളത് നാണംകെട്ട കോണ്‍ഗ്രസ് മാര്‍ക്സിസ്റ്റ് ‘കോമ’ മുന്നണിയാണെന്നും ശ്രീധരന് പിള്ള കോട്ടയത്ത് പറഞ്ഞു.