തിരുവനന്തപുരം: മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താന്‍ പുതിയ കമ്മീഷനെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍. മുന്നോക്കക്കാരിലെ പിന്നോക്കക്കാരെ കണ്ടെത്താനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനാണ് റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി കെ ശശിധരന്‍നായര്‍, അഡ്വ.കെ രാജഗോപാലന്‍നായര്‍ എന്നിവരെ കമ്മീഷനാക്കിയത്.
മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. ഒപ്പം മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കായുള്ള സ്ഥിരം കമ്മീഷനും പുന:സംഘടിപ്പിച്ചിട്ടുണ്ട്. പിന്നോക്ക വിഭാഗങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ കെഎഎസ്സിലെ രണ്ട് വിഭാഗങ്ങളില്‍ കൂടി സംവരണം ഏര്‍പ്പെടുത്തിയേക്കും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്ന സൂചന.