തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് നല്‍കുന്നതിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് രംഗത്ത്.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പാവകാശം അദാനിക്ക് ലഭിക്കാന്‍ വേണ്ടി മോഡി സര്‍ക്കാര്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തി. സ്വന്തക്കാര്‍ക്ക് വേണ്ടി മോഡി നിയമവിരുദ്ധമായി പലതും ചെയ്തു. എന്നാല്‍ അത്ര എളുപ്പത്തില്‍ തിരുവനന്തപുരം വിമാനത്താവളം സ്വന്തക്കാര്‍ക്ക് നല്കാന് ബിജെപിക്ക് കഴിയില്ലെന്നും വിഎസ് അച്യുതാനന്ദന് തിരുവനന്തപുരത്ത് പറഞ്ഞു.
ബിജെപിയുടെ ലക്ഷ്യം ഇന്ത്യയെ വില്‍ക്കുകയാണ്. വിറ്റു കിട്ടുന്ന തുക കൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുകയാണ് ലക്ഷ്യം. അഴിമതിയുടെ പടുകുഴിയിലാണ് ബിജെപി സര്‍ക്കാരെന്നും വിഎസ് കുറ്റപ്പെടുത്തി. ഭീകരവാദികള്‍ക്കെതിരെ ശക്തമായ നടപടികള്‍ ആവശ്യമാണ്. എന്നാല്‍ അത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ടാകരുതെന്നും രാജ്യരക്ഷയെ മുന്‍നിര്‍ത്തിയാവണമെന്നും വിഎസ് പറഞ്ഞു.