കൊച്ചി: ആലുവ മണപ്പുറത്ത് വന്‍ ഭക്തജനത്തിരക്ക്, ശിവരാത്രി ബലിതര്‍പ്പണം തുടങ്ങി. ഇന്ന് രാവിലെ മുതല്‍ പെരിയാറിന്റെ തീരത്ത് ആയിരങ്ങളാണ് എത്തുന്നത്. പ്രളയ ശേഷമെത്തുന്ന ആദ്യ ശിവരാത്രിയായതിനാല്‍ കനത്ത സുരക്ഷ മണപ്പുറത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബലിതര്‍പ്പണചടങ്ങുകള്‍ക്കായി 176 ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. വിശ്വാസികള്‍ക്ക് അസൗകര്യങ്ങള്‍ ഇല്ലാതിരിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.
അതേസമയം, ശിവരാത്രി മണപ്പുറത്തേക്ക് പ്രത്യേക സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകളില്‍ 30 ശതമാനം നിരക്ക് വര്‍ദ്ധിപ്പിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ് ആലുവയില്‍ ഉപരോധ സമരം നടത്തി.