കൊച്ചി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് റദ്ദാക്കിയ വിമാനത്തിന് പകരം സംവിധാനം ഏര്പ്പെടുത്താത്തതിന തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധത്തില്‍.
ഇന്ന് രാവിലെ 3.45നു പുറപ്പെടേണ്ടിയിരുന്ന എയര്‍ അറേബ്യയിലെ യാത്രക്കാര്‍ ആണ് പ്രതിഷേധിക്കുന്നത്. വൈകിട്ട് 7 മണിക്ക് പകരം വിമാനം ഒരുക്കും എന്ന അറിയിപ്പ് അധികൃതര്‍ പാലിക്കുന്നില്ലെന്നാണ് യാത്രക്കാരുടെ ആരോപണം.