വയനാട്: ഐഎന്‍ടിയുസി ജില്ലാ ട്രഷറര്‍ ഉമ്മര്‍ കൊണ്ടാട്ടിലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. വയനാട് പീഡനം കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതിന് പ്രതിചേര്ക്കപ്പെട്ടതിനാലാണ് സസ്പെന്‍ഡ് ചെയ്തത്. തീരുമാനം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റേതാണ്. ഐഎന്‍ടിയുസി ജില്ലാ ട്രഷറര്‍ സ്ഥാനത്തുനിന്നും ഉമ്മര്‍ കൊണ്ടാട്ടിലിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഇപ്പോള്‍ റിമാന്റിലാണ് കേസിലെ രണ്ടാംപ്രതിയായ ഉമ്മര്‍ കൊണ്ടാട്ടില്‍. ഉമ്മറിനെതിരെ പോലീസ് കേസെടുത്തത് ഉമ്മറുമായി ഒത്തുകളിക്കുന്നതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന ആവശ്യവുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ സമീപിച്ചതിനെ തുടര്‍ന്നാണ്.
പ്രാദേശിക കോണ്‍ഗ്രസ് നേതാവായ മൊയ്തുവിന്റെ വിട്ടിലേക്ക് വിളിച്ചുവരുത്തി ഒന്നാം പ്രതി ഒഎം ജോര്‍ജ്ജിനെ രക്ഷിക്കാന്‍ ഐഎന്‍ടിയുസി ജില്ലാ ട്രഷറര്‍ കൂടിയായ ഉമ്മര്‍ കൊണ്ടോട്ടില് പണം വാഗ്ദാനം ചെയ്യതുവെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തുടക്കത്തില്‍ തന്നെ പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ മൗനം പാലിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോര്‍ജ്ജ് കീഴടങ്ങിയിട്ടും നടപടി ഇല്ലാതെ വന്നതോടെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് വിണ്ടും മൊഴിയെടുത്ത ശേഷം മൊയ്തുവിന്റെ വീട്ടില്‍ കോണ്ടുപോയി തെളിവുകള്‍ ശേഖരിച്ചിരുന്നു.