കൊച്ചി: ശിവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് കൊച്ചി മെട്രോയുടെ സമയക്രമത്തില്‍ മാറ്റം വരുത്തുന്നതായി മെട്രോ അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് നാലിന് രാത്രി 10 മണിക്ക് ശേഷം 3 മണിക്കൂര്‍ അധികം സര്‍വ്വീസ് നടത്തുമെന്നാണ് അറിയിപ്പ്.
മാര്‍ച്ച് അഞ്ചിന് ഒരു മണിക്കൂര്‍ നേരത്തെ സര്‍വ്വീസ് ആരംഭിക്കും. നിലവില്‍ രാവിലെ ആറ് മണിക്കാണ് സര്‍വ്വീസ് ആരംഭിക്കുന്നത്. എന്നാല്‍ അന്നേ ദിവസം രാവിലെ അഞ്ച് മണിക്ക് സര്‍വ്വീസ് ആരംഭിക്കുമെന്നാണ് കൊച്ചി മെട്രോ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.