കൊച്ചി: സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണം പാലിക്കാന്‍ തയ്യാറാകണമെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയ്ക്ക് കനത്ത മറുപടി നല്കി എംഎല്‍എ വിടി ബല്‍റാം. ഫേസ്ബുക്കിലൂടെയായിരുന്നു എംഎല്‍എയുടെ പ്രതികരണം.
‘പൊതുപ്രവര്ത്തകന് എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലുമുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുക എന്നതിനാണ് എന്റെ പ്രഥമ പരിഗണന. ഇതിന്റെയൊക്കെ ഇടയില്‍ എനിക്ക് സൗകര്യമുള്ള സമയത്താണ് എന്റെ സ്വന്തം ഇഷ്ടപ്രകാരം ഫേസ്ബുക്കില്‍ പോസ്റ്റും കമന്റുമൊക്കെ ഇടുന്നത്’ എന്നാണ് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.
എഴുത്തുകാരി കെആര്‍ മീരയും വിടി ബല്‍റാം എംഎല്‍എയും തമ്മിലുള്ള സമൂഹമാധ്യമങ്ങളിലെ വാക്ക്പോര് മുറുകുന്നതിനിടെയാണ് സോഷ്യല്‍ മീഡിയയില്‍ നിയന്ത്രണം പാലിക്കാന്‍ ബല്‍റാം തയാറാകണമെന്ന് മുല്ലപ്പള്ളി പ്രതികരിച്ചത്. കെആര്‍ മീരയെ അധിക്ഷേപിച്ച നടപടി ശരിയല്ലെന്നും അധിക്ഷേപസ്വരത്തില്‍ പൊതുപ്രവര്‍ത്തകര്‍ സംസാരിക്കുന്നത് നല്ല ലക്ഷണമല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. മാത്രമല്ല, ബല്‍റാമിന്റെ എകെജി വിരുദ്ധ പരാമര്‍ശം തനിക്ക് വേദനയുണ്ടാക്കിയെന്നും മുല്ലപ്പള്ളി വെളിപ്പെടുത്തിയിരുന്നു.