തിരുവനന്തപുരം: കേരളാ പോലീസിനെകുറിച്ച് കൂടുതല്‍ അറിയാന്‍ ദുബായ് പോലീസിലെ ഉന്നതോദ്യോഗസ്ഥര്‍ കേരളാ പോലീസ് ആസ്ഥാനം സന്ദര്‍ശിച്ചു. ബ്രിഗേഡിയര്‍ ഖാലിദ് അല്‍ റസൂഖിയുടെ നേതൃത്വത്തില്‍ അഞ്ച് പോലീസ് ഓഫീസര്‍മാര്‍ അടങ്ങുന്ന സംഘമാണ് സന്ദര്‍ശനത്തിന് എത്തിയത്.
കേരളാ പോലീസിന്റെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ, എഡിജിപി എസ്. ആനന്ദകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം വിശദീകരിച്ചു. കേരളാ പോലീസിന്റെ ശാസ്ത്രീയ കുറ്റാന്വേഷണരീതികള്‍, ട്രാഫിക് മാനേജ്മെന്റ് സംവിധാനം, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, റോബോട്ട് സംവിധാനം തുടങ്ങി സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥിതി എന്നിവയെക്കുറിച്ച് സംഘം വിശദമായി ചോദിച്ചറിഞ്ഞു. നേരത്തേ, സംഘം കേരളാ പോലീസിന്റെ സൈബര്‍ഡോം സന്ദര്‍ശിച്ചിരുന്നു.