കൊച്ചി: സ്വര്‍ണ്ണം കടത്തുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥന് പിടിയില്‍. കസ്റ്റംസില്‍ ഹവില്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന് സുനില്‍ ഫ്രാന്‍സിസാണ് അറസ്റ്റിലായത്. ഡിആര്‍ഐ (ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്) ആണ് സുനിലിനെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. ദുബായിയില്‍ നിന്നെത്തിയ മൂവാറ്റുപുഴ സ്വദേശി ഖാലിദ് അദ്നാന് എന്നയാളുടെ സ്വര്‍ണം സുനില്‍ വിമാനത്താവളത്തിന് പുറത്തെത്തിക്കാന്‍ സഹായിക്കവേയാണ് ഡിആര്‍ഐ പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ദിവസങ്ങളായി ഡിആര്‍ഐ നിരീക്ഷണത്തിലായിരുന്നു സുനില്‍. മൂന്ന് കിലോയോളം വരുന്ന സ്വര്‍ണം കൈമാറുന്നതിനിടെയാണ് സുനില്‍ അറസ്റ്റിലാകുന്നത്.
അറസ്റ്റിലായ ഉദ്യോഗസ്ഥനെതിരേ മുന്‍പും പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്നും സംഭവം അതീവ ഗൗരവത്തോടെ കാണുമെന്നും കസ്റ്റംസ് കമ്മീഷണര്‍ വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കസ്റ്റംസ് അറിയിച്ചു.