ഇടുക്കി: പ്രളയത്തിന് ശേഷം കാര്‍ഷിക മേഖലയില്‍ ഏറ്റവും ഫലപ്രദമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി എകെ ബാലന്. സര്‍ക്കാരിനെതിരെ വെറുതെ ആക്ഷേപം ഉന്നയിക്കുകയാണെന്നും കര്‍ഷക ആത്മഹത്യകള്‍ സര്‍ക്കാര്‍ നയത്തിന്റെ ഫലമല്ലെന്നും മന്ത്രി പറഞ്ഞു.
കടക്കെണിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇടുക്കി ജില്ലയില്‍ മൂന്ന് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. പ്രളയത്തില്‍ കൃഷി നശിച്ച് വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് ഇവര്‍ക്ക് ജീവനൊടുക്കേണ്ടിവന്നത്. എന്നാല്‍ ഈ കര്‍ഷക ആത്മഹത്യകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് മന്ത്രിയുടെ വാദം.
കര്‍ഷക ആത്മഹത്യകള്‍ തുടര്‍ക്കഥയാവുമ്പോഴും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. ഇതിനെ കൂടുതല്‍ കടുപ്പിക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവന. എന്നാല്‍ എകെ ബാലന്റെ പ്രസ്താവന കൃഷിക്കാരെ അപമാനിക്കുന്നതാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ആരോപിച്ചു.