മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മസ്ക്കറ്റിലേക്കുള്ള ഗോ എയര്‍ സര്‍വീസുകള്‍ വ്യാഴാഴ്ച തുടങ്ങും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ഗോ എയര്‍ മസ്ക്കറ്റിലേക്ക് സര്‍വ്വീസ് നടത്തുന്നത്. രാത്രി 9.45-ന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന വിമാനം 12.05-ന് മസ്ക്കറ്റില്‍ എത്തിച്ചേരും.
4999 രൂപയാണ് മസ്കറ്റിലേക്കുള്ള കുറഞ്ഞ നിരക്ക്. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് മസ്ക്കറ്റില്‍നിന്ന് കണ്ണൂരിലേക്ക് സര്‍വ്വീസ് നടത്തുക. രാത്രി 1.05-ന് മസ്ക്കറ്റില്‍നിന്നു പുറപ്പെട്ട് രാവിലെ ആറിന് കണ്ണൂരിലെത്തും. 5299 രൂപയാണ് കണ്ണൂരിലേക്കുള്ള കുറഞ്ഞ നിരക്ക്.
മാര്‍ച്ച് ഒന്നുമുതല്‍ കണ്ണൂരില്‍നിന്ന് അബുദാബിയിലേക്കും ഗോ എയര്‍ സര്‍വീസ് നടത്തും. ആഴ്ചയില്‍ നാലു ദിവസമാണിത്. രാത്രി 10.10-ന് കണ്ണൂരില്‍നിന്നു പുറപ്പെട്ട് 12.40-ന് അബുദാബിയിലെത്തും. 6099 രൂപയാണ് അബുദാബിയിലേക്കുള്ള കുറഞ്ഞ നിരക്ക്. ദോഹ, കുവൈത്ത് എന്നിവിടങ്ങളിലേക്ക് ഇന്‍ഡിഗോയും സര്‍വ്വീസ് ആരംഭിക്കും. മാര്‍ച്ച് 15 മുതലാണ് സര്‍വ്വീസ് തുടങ്ങുക.