തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസരംഗത്തെ സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ യുഗത്തിലേക്ക് വഴിമാറുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എന്‍ജിനീയറിങ് പ്രവേശന പരീക്ഷ അടുത്ത വര്‍ഷം മുതല്‍ ഓണ്ലൈനാവുമെന്ന് മന്ത്രി കെടി ജലീല്‍ അറിയിച്ചു. എന്നാല്‍ എന്‍ജിനീയറിങ് ഒഴികെയുള്ള പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷകള്‍ ഈ വര്‍ഷം മുതല്‍ തന്നെ ഓണ്‍ലൈനാകും.
സംസ്ഥാനത്തെ മുഴുവന്‍ എന്‍ജിനീയറിങ് കോളജുകളിലും അഞ്ച് ശതമാനം സീറ്റുകളില്‍ 2019-20 മുതല്‍ സൗജന്യപഠനം നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. കൂടാതെ സംസ്ഥാനത്തെ സര്‍വ്വകലാശാലകള്‍ നല്കുന്ന പരമാവധി സേവനങ്ങളും ഓണ്‍ലൈനാക്കും. വിദ്യാര്‍ത്ഥിപ്രവേശനം, അറിയിപ്പുകള് തുടങ്ങി വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ വരെ താമസിയാതെ ഓണ്‍ലൈനില്‍ ലഭ്യമാകും.
സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളിലെയും പ്രവേശനം, പരീക്ഷാനടത്തിപ്പ്, ഫലപ്രഖ്യാപനം എന്നിവ അടുത്ത അധ്യയനവര്‍ഷം മുതല്‍ ഏകീകരിക്കും. ബിരുദപരീക്ഷകളുടെ ഫലം ഏപ്രില്‍ 30ന് മുമ്പും ബിരുദാനന്തര പരീക്ഷകളുടേത് മേയ് 30ന് മുമ്പും പ്രഖ്യാപിക്കണമെന്ന് സര്‍വ്വകലാശാലകള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് ജലീല്‍